
ഗുരുവായൂർ: ശബരിമല തീർത്ഥാടന കാലം പ്രമാണിച്ച് ഭക്തർക്ക് സൗജന്യ വൈദ്യ സേവനം നൽകുന്ന ഗുരുവായൂർ നഗരസഭയുടെ പ്രഥമ ചികിത്സാ കേന്ദ്രത്തിന് സഹായവുമായി ഗുരുവായൂർ ദേവസ്വം. ഫസ്റ്റ് എയ്ഡ് ബൂത്തിലേക്ക് ലക്ഷം രൂപ വിലവരുന്ന മരുന്നുകൾ ദേവസ്വം എത്തിച്ചു നൽകി. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിന് മരുന്ന് കൈമാറി. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി വിനയൻ, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ് മനോജ്, നഗരസഭാ സെക്രട്ടറി ബീന എസ്.കുമാർ, ദേവസ്വം മെഡിക്കൽ സൂപ്രണ്ട് ഡോ.രാഹുൽ നമ്പ്യാർ, ഡോ.ജിജു കണ്ടരശ്ശേരി തുടങ്ങിയവർ സന്നിഹിതരായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെയാണ് നഗരസഭയുടെ ഫസ്റ്റ് എയ്ഡ് ബൂത്ത് പ്രവർത്തിക്കുന്നത്.