എൽത്തുരുത്ത് ഗ്രാമസമിതി സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനം ആർട്ടിസ്റ്റ് ശിവദ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: എൽത്തുരുത്ത് ഗ്രാമ സമിതിയുടെ 30-ാമത് ഗ്രാമോത്സവത്തോടനുബന്ധിച്ച് പൂർണിമ ജ്വല്ലറി ട്രോഫിയ്ക്ക് വേണ്ടിയുള്ള സി.എസ്. സഹദേവൻ സ്മാരക അഖില കേരള പ്രൊഫഷണൽ നാടക മത്സരം നടന്നു. വള്ളുവനാട് ബ്രഹ്മ അവതരിപ്പിച്ച 'രണ്ടു നക്ഷത്രങ്ങൾ' മികച്ച നാടകമായും കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിച്ച 'ആറു വിരലുള്ള കുട്ടി' മികച്ച രണ്ടാമത്തെ നാടകമായും തിരഞ്ഞെടുത്തു. രാജേഷ് ഇരുളം മികച്ച സംവിധായകനായും (രണ്ട് നക്ഷത്രങ്ങൾ), ശ്രീകുമാർ മാരാത്ത് മികച്ച രചയിതാവായി (കാന്തം), ബിജു ജയാനന്ദൻ മികച്ച നടനായും (രണ്ട് നക്ഷത്രങ്ങൾ), അനിത സുരേഷ് മികച്ച നടിയായും (ആറു വിരലുള്ള കുട്ടി), കെ.പി.എ.സി പങ്കജാക്ഷനെയും (സ്‌പെഷ്യൽ ജൂറി അവാർഡ്) തിരഞ്ഞെടുത്തു. സമാപന സമ്മേളനം സിനി ആർട്ടിസ്റ്റ് ശിവദ ഉദ്ഘാടനം നിർവഹിച്ച് ചള്ളിയിൽ കൃഷ്ണൻ സ്മാരക വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സിനി ആർട്ടിസ്റ്റ് സുമേഷ് ചന്ദ്രൻ നാടക മത്സര വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. സംഗീത നാടക അക്കാഡമി കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കളമെഴുത്ത് പാട്ട് കലാകാരൻ സജു ചന്ദ്രനെ ആദരിച്ചു. സമ്മേളനത്തിൽ ശ്രീവിദ്യാ പ്രകാശിനി സഭ പ്രസിഡന്റ് പ്രൊഫ. കെ.കെ. രവി പ്രസംഗിച്ചു.