1

വടക്കാഞ്ചേരി : നൈമിഷാരണ്യത്തെ അമ്പാടിയാക്കി മാറ്റിയ ഭക്തി മഹോത്സവം ഭക്തരുടെ മനം നിറച്ചു. പാർളിക്കാട് തച്ചനാത്ത് കാവ് ദേവി സന്നിധിയിലെ സത്രശാലയിൽ കൃഷ്ണാവതാര കഥയ്ക്ക് ശേഷം പാർളിക്കാട് വെള്ളത്തുരുത്തി ക്ഷേത്രത്തിൽ നിന്നും അനേകം ബാലഗോപാലന്മാരും, ഗോപികമാരും പങ്കെടുത്ത ഭക്തി മഹോത്സവം വാദ്യമേളങ്ങളുടെ അകമ്പടിയോടെ സത്രവേദിയിൽ സംഗമിച്ചു. ഉണ്ണി വിരൽ ഉയർത്തിയ ഗോവർദ്ധനക്കുട എന്ന വിഷയത്തിൽ ഇ.എം.ആദിദേവ് , സുരഭി ചുരത്തിയ പാൽ കൊണ്ട് ഇന്ദ്രന്റെ പ്രായശ്ചിത്തം എന്ന വിഷയത്തിൽ പട്ടാനൂർ ഉണ്ണികൃഷ്ണ വാര്യർ, ഗോപീ ഹൃദയം നിറച്ചു കൊണ്ടുള്ള രാസലീലാ സുധ എന്ന വിഷയത്തിൽ ഡോ.കെ.ഉണ്ണിക്കൃഷ്ണൻ , സ്വധർമാനുഷ്ഠാനം സമാജ മംഗളത്തിന് എന്ന വിഷയത്തിൽ ഡോ.ശ്യാം പ്രസാദ്, ഭാഗവതം എനെക്ടറീൻ ഷവർ എന്ന വിഷയത്തിൽ സ്വാമി ഭൂമാനന്ദ തീർത്ഥ എന്നിവർ പ്രഭാഷണം നടത്തി. ഇന്ന് വൈകീട്ട് സ്വയംവര ഘോഷയാത്ര നടക്കും.