prethishethayogamനഗരസഭ കൗൺസിലർ വി.എം. ജോണിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോട്ടപ്പുറത്ത് നടന്ന യോഗം ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ക്രിസ്മസ് രാത്രി കോട്ടപ്പുറം കത്തീഡ്രലിന് സമീപം വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയത് ചോദ്യം ചെയ്ത നഗരസഭ കൗൺസിലർ വി.എം. ജോണിയെ ആക്രമിച്ച സമൂഹിക വിരുദ്ധരുടെ നടപടിയിൽ കോട്ടപ്പുറത്ത് നടന്ന സർവകക്ഷി യോഗം പ്രതിഷേധിച്ചു.

ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, ഹിമേഷ്, എം.ജി. പുഷ്പാംഗതൻ, വി.എം. മൊഹിയുദ്ദീൻ, ഇ.എസ്. സാബു, കെ.പി. സുനിൽകുമാർ, പി.യു. സുരേഷ് കുമാർ, എം.കെ. സഗീർ തുടങ്ങിയവർ പ്രസംഗിച്ചു.