കൊടകര: ചാലക്കുടി മുകുന്ദപുരം താലൂക്ക് സാമൂഹിക ക്ഷേമ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി. ചാലക്കുടി താലൂക്ക് കാർഷിക ഗ്രാമ വികസന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി.ആർ.പ്രസാദൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.എ രാജൻബാബു അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു.