ഗുരുവായൂർ: സനീഷ് കുമാർ ജോസഫ് എം.എൽ.എയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം വഴിപാട്. ക്ഷേത്രത്തിന് പുറത്ത് കിഴക്കെ നടപ്പന്തലിൽ വച്ചാണ് തുലാഭാരം വഴിപാട് നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയത്തിനായി സുഹൃത്തും കെ.എസ്.യു കാലത്തെ സഹപ്രവർത്തകനുമായ മുരളി തൊയക്കാവ് നേർന്നതായിരുന്നു തുലാഭാരം വഴിപാട്. ഇന്നലെ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷമായിരുന്നു തുലാഭാരം. 75 കിലോ ചെറുപഴമാണ് തുലാഭാരത്തിനായി ഉപയോഗിച്ചത്. ഇതിനായി 1975 രൂപ ക്ഷേത്രത്തിലടച്ചു. സുഹൃത്ത് മുരളി തൊയ്ക്കാവ്, കോൺഗ്രസ് നേതാക്കളായ കെ.പി. ഉദയൻ, പ്രതീഷ് ഒടാട്ട് എന്നിവർ കൂടെയുണ്ടായി.