
നന്തിക്കര:ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂളിന്റെ 28ാം വാർഷികവും ശിവാനി സുനിൽ അനുസ്മരണവും നടത്തി.കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ്, ഇ.കെ അനൂപ് മുഖ്യാതിഥിയായി. കൊടകര വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി, ടി.സി.സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. ഗായകൻ ശ്രീഹരി രവീന്ദ്രൻ വിശിഷ്ടാതിഥിയായി. സ്‌കൂൾ പ്രിൻസിപ്പാൾ കെ.ആർ വിജയലക്ഷ്മി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിവേകാനന്ദ ട്രസ്റ്റ് ചെയർമാൻ എൻ.പി മുരളി, ട്രഷറർ കെ.എസ് സുഗേഷ്, സ്‌കൂൾ മാനേജർ സി.രാഗേഷ്, കെ.എം സിദ്ധാർത്ഥൻ, കെ.ആർ പ്രകാശൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.