meeting

ചാലക്കുടി: കുണ്ടുകുഴിപ്പാടം തെക്കേക്കര എസ്.എൻ.ഡി.പി ശാഖയുടെ വാർഷിക പൊതുയോഗം കുടുംബ സംഗമം യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് പി.കെ.രണദേവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ ടി.കെ മനോഹരൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി.മനോജ്, ശാഖാ സെക്രട്ടറി ഷീല രാജൻ, വൈസ് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണൻ, കെ.എസ്.ശ്രീകുമാർ, പി.ജി.സന്തോഷ്‌കുമാർ, സുഭാഷിണി സുധാകരൻ, എം.ജി.രവി, ബിന്ദു മനോഹരൻ, സന്ധ്യ ബിനോജ്, ഓമന രവി എന്നിവർ പ്രസംഗിച്ചു. റബ്ബർ ബോർഡ് ഒഫ് ഇന്ത്യ വൈസ് ചെയർമാനായ തിരഞ്ഞെടുത്ത യൂണിയൻ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണനെ ആദരിച്ചു.