1

തൃശൂർ: ഡയമണ്ട് ജൂബിലി പിന്നിട്ട കേരളവർമ കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ സംഗമം 'സഖാവട്ട'ത്തിന് തുടക്കം. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി.എസ്. ഇക്ബാൽ അദ്ധ്യക്ഷനായി. മുതിർന്ന അംഗം സി.എം. ദാമോദരൻ പതാക ഉയർത്തി. ഉദ്ഘാടനവേദിയിൽ രക്തസാക്ഷി ഇ.കെ. ബാലന്റെ അമ്മ ഗംഗയുടെ സാന്നിദ്ധ്യം പ്രവർത്തകർക്ക് ആവേശം നൽകി. യു.പി. ജോസഫ്, പ്രൊഫ. ആർ. ഗോപാലകൃഷ്ണൻ, പ്രൊഫ. ഇ. രാജൻ, പ്രൊഫ. ടി.എ. ഉഷാകുമാരി, സംഘാടക സമിതി ജനറൽ കൺവീനർ ദീപൻ ജോസഫ്, ടി.ആർ. മീര എന്നിവർ സംസാരിച്ചു. രക്തസാക്ഷി ഇ.കെ ബാലന്റെ സഹോദരി ഇ.കെ. ശാന്തയുടെ 'ഗോത്ര– ബൗദ്ധ സംസ്‌കൃതിയുടെ ഭൂമിക' പുസ്തകം തോമസ് ഐസക്ക് പ്രകാശനം ചെയ്തു. തുടർന്ന് 'മൈത്രിയുടെ മാനങ്ങൾ' എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തി. ഇ.കെ. ബാലൻ എൻഡോവ്‌മെന്റ് മന്ത്രി കെ. രാധാകൃഷ്ണൻ വിതരണം ചെയ്തു. യു.പി. ജോസഫ് അദ്ധ്യക്ഷനായി.