1

തൃശൂർ : ജനകോടികളുടെ മനസിൽ ജീവിക്കുന്ന മഹത്തായ പ്രസ്ഥാനമാണ് കോൺഗ്രസ് എന്നതിന്റെ പ്രകടമായ അടയാളമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ചരിത്രവിജയമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. 138ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഡി.സി.സി ഓഫീസിൽ പതാകയുയർത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്.ശ്രീനിവാസൻ, കെ.ഗോപാലകൃഷ്ണൻ, കെ.എച്ച്.ഉസ്മാൻഖാൻ, കെ.വി.ദാസൻ, രവി താണിക്കൽ, എം.എസ്.ശിവരാമകൃഷ്ണൻ, പി.ഡി.റപ്പായി തുടങ്ങിയവർ പ്രസംഗിച്ചു.