 
തൃശൂർ : കൊടകര റോട്ടറി ക്ലബ്ബിന്റെയും എസ്.എൻ.വി.വിഎച്ച്.എസ് ആളൂർ സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ആളൂർ പഞ്ചായത്ത് പ്രസിഡന്റ് ജോജു കെ.ആർ. നിർവഹിച്ചു. അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൊടകര റോട്ടറി ക്ലബ് പ്രസിഡന്റ് സുജിത് കെ. അദ്ധ്യക്ഷനായി. റോട്ടറി ക്ലബ് സെക്രട്ടറി അനൂപ് കെ.ദിനേശൻ, അജയ്കുമാർ സി, അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ ഡോ.നോബിൾ സക്കറിയ, ആളൂർ ഏഴാം വാർഡ് മെമ്പർ സവിത ബിജു, റോട്ടറി ക്ലബ് പ്രൊജക്ട് ചെയർമാൻ അഭിലാഷ് പി.എ, ആളൂർ എസ്.എൻ.വി.വി.എച്ച്.എസ്. എസ് പ്രിൻസിപ്പൽ സുമ ഇ.എസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സ്മിത പി.ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.