 വല്ലച്ചിറ റിമംബറൻസ് ഗ്രൂപ്പ് ജോസ് ചിറമ്മൽ നാടകദീപിൽ നടന്ന കുട്ടികളുടെ നാടകാവതരണം.
വല്ലച്ചിറ റിമംബറൻസ് ഗ്രൂപ്പ് ജോസ് ചിറമ്മൽ നാടകദീപിൽ നടന്ന കുട്ടികളുടെ നാടകാവതരണം.
ചേർപ്പ്: വല്ലച്ചിറ റിമംബറൻസ് തീയറ്റർ ഗ്രൂപ്പ് ജോസ് ചിറമ്മൽ നാടക ദ്വീപ് മൂന്നാം വാർഷികത്തോടനുബന്ധിച്ച് നാടകവതരണങ്ങൾ ആരംഭിച്ചു. ബി. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അദ്ധ്യക്ഷനായി. ആദ്യ ദിനത്തിൽ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ, വല്ലച്ചിറ സെന്റ് തോമസ് ഹൈസ്‌കൂൾ, വരടിയം ജി.യു.പി.എസ്, ചേർപ്പ് സി.എൻ.എൻ ഗേൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകങ്ങൾ അരങ്ങേറി. ഇന്ന് രാത്രി 7ന് പാല് പിരിയുന്ന കാലം, മണ്ണേ നമ്പി, വേരുകൾ വിൽക്കാനുണ്ട് തുടങ്ങിയ ഏകപാത്ര നാടകങ്ങൾ അരങ്ങേറും. 30, 31 തീയതികളിൽ റിമംബറൻസ് തീയറ്റർ ഗ്രൂപ്പ് ശശിധരൻ നടുവിൽ സംവിധാനം ചെയ്ത തവിട്ട് പ്രഭാതം പുതിയ നാടകം അരങ്ങേറും. ജനുവരി ഒന്നിന് രാത്രി 7ന് പാപ്പി സോറ പാവ നാടക കല്യാണം അരങ്ങേറും. 31ന് സൈമൺ ബ്രിട്ടോയുടെ ഓർമ്മ ദിനം ഇടപ്പിള്ളി ചങ്ങമ്പുഴ പാർക്കിൽ രാത്രി 7ന് ആചരിക്കും.