janmadhinaakosham
കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിനാഘോഷം ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കോൺഗ്രസിന്റെ 138-ാം ജന്മദിനം കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാതക ഉയർത്തൽ, കേക്ക് മുറിക്കൽ, പ്രഭാഷണം എന്നീ പരിപാടികളോടെ ആഘോഷിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ പതാക ഉയർത്തിയും കേക്കുമുറിച്ചുമാണ് ജന്മദിനാഘോഷത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ഇന്ദിരാഭവനിൽ നടന്ന ചടങ്ങുകൾ ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എസ്. സാബു അദ്ധ്യക്ഷനായി. നിയുക്ത ബ്ലോക്ക് പ്രസിഡന്റ് പി.യു. സുരേഷ് കുമാർ സംഘടനാ സന്ദേശം നൽകി. അഡ്വ. ഒ.എസ്. സുജിത്ത് മുഖ്യപ്രഭാഷണം നടത്തി. കെ.പി. സുനിൽകുമാർ, ഡിൽഷൻ കൊട്ടേക്കാട്ട്, കെ.കെ. ചിത്രഭാനു, കെ.കെ.പി. ദാസൻ, പി.പി. സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.