pressclub

തൃശൂർ: വളർന്നുവരുന്ന തലമുറയ്ക്ക് പ്രോത്സാഹനമായി പാട്ട് ക്ലബ് പോലുളള കൂട്ടായ്മകൾ ഉണ്ടാകണമെന്ന് കളക്ടർ ഹരിത വി. കുമാർ. പ്രസ്‌ക്ലബ് ക്രിസ്മസ്‌ - ന്യൂഇയർ ആഘോഷവും പാട്ട്ക്ലബിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു കളക്ടർ. പാട്ട് പാടിയാണ് കളക്ടർ പാട്ട്ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രസിഡന്റ് ഒ. രാധിക അദ്ധ്യക്ഷനായി. പ്രസ്‌ക്ലബ് സംഗീതം കമ്മിറ്റി കോ - ഓർഡിനേറ്റർ എ.വി. ശ്രീകുമാർ, കൺവീനർ ടി.വി. രവി, പ്രസ്‌ ക്ലബ് വൈസ് പ്രസിഡന്റ് അരുൺ എഴുത്തച്ഛൻ, ട്രഷറർ കെ. ഗിരീഷ് , സെക്രട്ടറി പോൾ മാത്യു, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.എസ്. ദീപു, അനിജ മോൾ തുടങ്ങിയവർ നേതൃത്വം നൽകി.
അംഗങ്ങളും കുടുംബാംഗങ്ങളും പാട്ടുകൾ ആലപിച്ച് പാട്ട് ക്ലബ്ബിനെ സജീവമാക്കി. ദീപികയിലെ ടി.എ. കൃഷ്ണപ്രസാദിന്റെ മകൻ ഋഷികേശിന്റെ തബല വാദനവും ഉണ്ടായിരുന്നു.