എടമുട്ടം: കഴിമ്പ്രം ബീച്ചിൽ നടക്കുന്ന മണപ്പുറം ബീച്ച് ഫെസ്റ്റിവലിൽ വൺ ഇന്ത്യ കൈറ്റ് ഫെസ്റ്റ്, അഖിലകേരള കബഡി, അഖിലകേരള വടംവലി മത്സരങ്ങൾ സംഘടിപ്പിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ കൈറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
100 അടിയിലധികം ഉയരത്തിൽ പറക്കുന്ന പട്ടങ്ങളും മറ്റു ചെറിയ പട്ടങ്ങളും ആകർഷകമായി. അഖിലകേരള കബഡി മത്സരത്തിൽ ആറ് പുരുഷ ടീമുകളും രണ്ട് വനിത ടീമുകളും പങ്കെടുത്തു. വലപ്പാട് എസ്.ഐ: അരുൺ മോഹൻ കബഡി മത്സരം ഉദ്ഘാടനം ചെയ്തു. പുരുഷ വിഭാഗത്തിൽ സപ്തജാല ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും വാടാനപ്പിള്ളി കബഡി അക്കാഡമി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ എറണാകുളം സിക്‌സസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വടംവലി മത്സരത്തിൽ 18 ടീമുകൾ പങ്കെടുക്കുകയും വിൻബോയ്‌സ് തൃശൂർ ഒന്നാം സ്ഥാനവും സ്റ്റാർവിഷൻ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് രണ്ടാം സ്ഥാനവും നേടി.