ഓൾ കേരള സി.ബി.എസ്.ഇ സഹോദയ ക്ലസ്റ്റർ10 വോളിബാൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൊടുങ്ങല്ലൂരിലെ അമൃത വിദ്യാലയം ടീം അംഗങ്ങൾ.
കൊടുങ്ങല്ലൂർ: ഓൾ കേരള സി.ബി.എസ്.ഇ സഹോദയ ക്ലസ്റ്റർ10 വോളിബാൾ ടൂർണമെന്റിൽ അമൃത വിദ്യാലയം കൊടുങ്ങല്ലൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 27, 28, 29 തീയതികളിൽ കാസർകോട് ചിന്മയ വിദ്യാലയത്തിൽ നടന്ന മത്സരത്തിൽ എതിർ ടീമായ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, എസ്.എൻ വിദ്യാഭവൻ ചെന്ത്രാപ്പിന്നി എന്നിവരെ തോൽപ്പിച്ചാണ് അമൃത വിദ്യാലയം വിജയം ഉറപ്പിച്ചത്. കായിക അദ്ധ്യാപകൻ രാജ് മാസ്റ്ററാണ് പരിശീലകൻ. മികച്ച കളിക്കാരനായി അദിത്ത് കൃഷ്ണ തിരഞ്ഞെടുക്കപ്പെട്ടു. ഈ വിജയത്തോടെ വാരാണസിയിൽ സംഘടിപ്പിക്കുന്ന നാഷണൽ സഹോദയ വോളിബാൾ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള യോഗ്യതയും സ്‌കൂൾ നേടി. നേട്ടം കൈവരിച്ച സ്‌കൂൾ ടീമംഗങ്ങളെ പ്രിൻസിപ്പൽ സംപൂജ്യ സ്വാമിനി ഗുരുപ്രിയാമൃത പ്രാണ, സീനിയർ പ്രിൻസിപ്പാൾ രോഹിണി ജയറാം എന്നിവർ അഭിനന്ദിച്ചു.