ചാലക്കുടി: ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന 43ാം സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പിൽ 87 പോയിന്റുകൾ നേടി തിരുവനന്തപുരം ജില്ല ഓവറാൾ ചാമ്പ്യന്മാരായി. ആതിഥേയരായ തൃശൂരിനാണ് രണ്ടാം സ്ഥാനം. 85 പോയിന്റ്. 70 പോയിന്റുകളോടെ പാലക്കാട് മൂന്നാം സ്ഥാനക്കാരായി.
അനുദാസ്, ആദിത്യ (തൃശൂർ), നിധിൻ (തിരുവനന്തപുരം) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. സമാപനച്ചടങ്ങിൽ സംസ്ഥാന കരാത്തെ അസോസിയേഷൻ പ്രസിഡന്റ് നീൽ മോസസ് സമ്മാനദാനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ സംസാരിച്ചു.