തശൂർ: ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെ നാഷണൽ മെഡിക്കൽ കമ്മിഷൻ അംഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം തിരഞ്ഞെടുത്തു. ഭാരതത്തിലെ മെഡിക്കൽ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന ഉന്നതാധികാര സമിതിയിൽ അംഗമാവുക വഴി ഇന്ത്യയിലെ വിശിഷ്യ കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റം കൊണ്ടുവരാൻ സാധിക്കും. നിലവിൽ കേരള സർവകലാശാലയുടെ വൈസ് ചാൻസലർ കൂടിയാണ് ഡോ. മോഹനൻ കുന്നുമ്മൽ.