തളിക്കുളം: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം സ്‌കൂളുകളിലേക്കും ഘടക സ്ഥാപനങ്ങളിലേക്കും സാനിറ്ററി നാപ്കിൻ ഡിസ്‌ട്രോയർ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷയായി. വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി തളിക്കുളം പഞ്ചായത്ത് പരിധിയിലെ ആറ് യു.പി സ്‌കൂളുകൾക്കും പഞ്ചായത്ത് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹാൾ, ആയുർവേദ ഹോമിയോ ഡിസ്‌പെൻസറി തുടങ്ങിയ ഘടക സ്ഥാപനങ്ങൾക്കുമാണ് സാനിറ്ററി നാപ്കിൻ ഡിസ്‌ട്രോയർ മെഷീൻ വിതരണം ചെയ്തത്. ഒരു മെഷീന് 35,000 രൂപ ചെലവ് വരുന്ന ഈ പദ്ധതിക്കായി നാല് ലക്ഷം രൂപയാണ് മാറ്റിവച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത ടീച്ചർ, എം.കെ. ബാബു, ബുഷ്റ അബ്ദുൾ നാസർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, സി.കെ. ഷിജി, ഷൈജ കിഷോർ, ബിന്നി അറക്കൽ, ഡോ. സഫീർ എന്നിവർ സംസാരിച്ചു.