മാള: സമ്പൂർണ ജലസാക്ഷരത ലക്ഷ്യമാക്കി ആളൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന നീന്തൽ പരിശീലന ക്യാമ്പ് ഉന്നത വിദ്യാഭ്യാസ
മന്ത്രി ആർ. ബിന്ദു സന്ദർശിച്ചു. കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാതൃകയാക്കേണ്ട പദ്ധതിയാണ് ആളൂർ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നീന്തലിന്റെ പ്രാധാന്യം മനസിലാക്കി കുട്ടികൾക്ക് നിർബന്ധമായും പരിശീലനം നൽകണം. കുട്ടികൾക്ക് വെള്ളത്തിനോടും നീന്തലിനോടുമുള്ള ഭയം മാറ്റിയെടുക്കണമെന്ന് പറഞ്ഞ മന്ത്രി ആരോഗ്യ സംരക്ഷണത്തിൽ നീന്തലിന് വലിയ പ്രാധാന്യമുണ്ടെന്നും ഓർമ്മിപ്പിച്ചു. പന്തലിച്ചിറയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, വാർഡ് മെമ്പർ ഓമന ജോർജ്, ഷൈനി തിലകൻ, കെ.ബി. സുനിൽ, പി.സി. ഷണ്മുഖൻ, മിനി പോളി എന്നിവർ പങ്കെടുത്തു.