പാവറട്ടി: തോളൂർ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി യു.ഡി.എഫിലെ വി.കെ. രഘുനാഥൻ തിരഞ്ഞെടുക്കപ്പെട്ടു. എടക്കളത്തൂർ 13-ാം വാർഡ് അംഗമായ കോൺഗ്രസിലെ വി.കെ. രഘുനാഥന് 8 വോട്ടും എൽ.ഡി.എഫിലെ എതിർ സ്ഥാനാർത്ഥി ഒമ്പതാം വാർഡ് മെമ്പർ സീന ഷാജന് (സി.പി.എം) 5 വോട്ടും ലഭിച്ചു. മുൻധാരണ പ്രകാരം കെ.ജി. പോൾസൺ പ്രസിഡന്റ് പദം രാജി വച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കെ.ജി. പോൾസൺ, വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, എതിർ സ്ഥാനാർത്ഥി ഷീനാ ഷാജൻ, മറ്റ് ജനപ്രതിനിധികൾ എന്നിവർ സ്ഥാനമേറ്റ പ്രസിഡന്റ് വി.കെ. രഘുനാഥനെ അനുമോദിച്ചു.