തൃശൂർ: രണ്ടുവർഷം മുൻപ് ജില്ലയിൽ നിന്ന് തുടക്കമിട്ട കൊവിഡ് മഹാമാരിയുടെ ആശങ്ക ഒഴിയാതെ തന്നെയായിരുന്നു 2022ന്റെയും ആരംഭം. കഴിഞ്ഞ ഡിസംബറിൽ അൽപ്പം ശമനം വന്ന കൊവിഡ് പക്ഷേ ജനുവരി മുതൽ വീണ്ടും കുതിച്ചുയർന്നു. അത് ജനുവരി പകുതിയടെ ജില്ല അതീവ ആശങ്കയിലായി. പ്രതിദിന കൊവിഡ് കണക്കിലെ റെക്കാഡും ഈ വർഷമായിരുന്നു, കഴിഞ്ഞ ഫെബ്രുവരി ഒന്നിന്.
7,306 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം മാർച്ച് പകുതിയോടെ കൊവിഡ് നിരക്ക് കുത്തനെ കുറയുകയും നിയന്ത്രണം ഭാഗികമായി. പിന്നീട് ക്രമേണ ജനജീവിതം സാധാരണ നിലയിലേക്ക്. എന്നാൽ പുതുവർഷത്തിലേക്ക് കാലെടുത്തുവയ്ക്കാൻ ഒരുങ്ങുമ്പോൾ വീണ്ടും കൊവിഡ് ജാഗ്രത വേണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വരികയാണ്.
ഓൺലൈൻ തട്ടിപ്പും ലഹരി മാഫിയയും
ഓൺലൈൻ തട്ടിപ്പുകാരും ലഹരി മാഫിയയും കൊടികുത്തി വാണ വർഷമായിരുന്നു 2022. നൂറുക്കണക്കിന് പേരാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. പലർക്കും ലക്ഷക്കണക്കിന് രൂപ നഷ്ടമായി. പ്രതിമാസം ജില്ലയിൽ ഇരുപതിനും മുപ്പതിനും ഇടയിൽ ഓൺലൈൻ തട്ടിപ്പു കേസുകൾ പിറന്നു. ഇതിൽ വളരെ കുറച്ച് പ്രതികളെ പിടികൂടാനേ കഴിഞ്ഞിട്ടുള്ളൂ. സർക്കാർ ബോധവത്ക്കരണം നടത്തുന്നുണ്ടെങ്കിലും പിടിച്ചുനിറുത്താൻ സാധിക്കാത്ത സ്ഥിതിയുണ്ട്.
പട്ടയ വിതരണത്തിൽ റെക്കാഡ്
ഏറ്റവും കൂടുതൽ പട്ടയം സംസ്ഥാനത്ത് തന്നെ നൽകിയ ജില്ലയെന്ന അഭിമാനനേട്ടം കൈവരിച്ച വർഷം കുടിയായിരുന്നു 2022. മലയോര പട്ടയമടക്കം 11261 പേർക്ക് പട്ടയം നൽകാൻ രണ്ടാം എൽ.ഡി.എഫ് സർക്കാരിനായി. ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ 10269, ലാൻഡ് അസൈൻമെന്റ് പട്ടയങ്ങൾ, വനഭൂമി പട്ടയങ്ങൾ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
ജനുവരി
6. കാൻസറിനെ പിടിച്ചുകെട്ടാൻ ജില്ലാ പഞ്ചായത്ത് കാൻ പദ്ധതിക്ക് തുടക്കം
21. കുതിരാൻ രണ്ടാമം തുരങ്കം തുറന്നു
ഫെബ്രുവരി
16 മലയോര ഹൈവേക്ക് 157.87 കോടി
മാർച്ച്
കൊരട്ടി പൊലീസിന് ഐ.എസ്.ഒ തിളക്കം
ഏപ്രിൽ
6. കെ - ഫോൺ ജില്ലയിൽ കണക്ട്
21. ജനറൽ ആശുപത്രിയിൽ കാത്ത് ലാബ്
മേയ്
28. മെഡിക്കൽ കോളേജിൽ ഓക്‌സിജൻ പ്ലാന്റ്
ജൂൺ
23. തൃശൂർ നഗരത്തിൽ പൊലീസ് മൂന്നാം കണ്ണ്
24. ദേശീയ പാത 66 ഭൂമി ഏറ്റെടുക്കൽ പൂർണം
ജൂലായ്
2. മെഡിസെപ്പ് ജില്ലയിൽ 18 ആശുപത്രികളിൽ
22. സച്ചി, അപർണ ബാലമുരളി, ബിജു മേനോൻ ദേശീയ പുരസ്‌കാരം
28. വൈശാഖനും കെ.പി. ശങ്കരനും സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വം
സെപ്തംബർ
11. മൂന്നിടത്ത് മിന്നൽ ചുഴലി
ഒക്‌ടോബർ
6. നഗരത്തിൽ സൈക്കിൾ കടയിൽ തീപ്പിടിത്തം
26. കേന്ദ്രസംഗീത നാടക അക്കാഡമി പുരസ്‌കാരം സദനം കൃഷ്ണൻകുട്ടി, നിർമല പണിക്കർ, മങ്ങാട് നടേശൻ, പെരുവനം കുട്ടൻ മാരാർ.
ഡിസംബർ
7. മല്ലിക സാരാഭായി കലാമണ്ഡലം വി.സി നിയമനം
19. കൊടുങ്ങല്ലൂർ പൊട്ടുവെള്ളരിക്ക് ഭൗമ സൂചകി പദവി
20. ആറാട്ടുപുഴ കാർ ദുരന്തം, 3 മരണം
26. എറവ് അപകടം 4 മരണം