vallur

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ അയ്യന്തോൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ഗിരീഷ് കുമാർ നയിക്കുന്ന പൗരവിചാരണ വാഹന പ്രചരണ ജാഥ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ അയ്യന്തോൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ഗിരീഷ് കുമാർ നയിക്കുന്ന പൗരവിചാരണ വാഹന പ്രചരണ ജാഥ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ആദ്യകാല കോൺഗ്രസ് പ്രവർത്തകരെ മുൻ നിയമസഭാ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ആദരിച്ചു. ടി.വി. ചന്ദ്രമോഹൻ, കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ്, കെ. സുരേഷ്, എം.എസ്. ശിവരാമകൃഷ്ണൻ, അഡ്വ. സുബി ബാബു, സി.ബി. ഗീത, പി. ശിവശങ്കരൻ, സജീ പോൾ മാടശ്ശേരി സംസാരിച്ചു. ആദ്യദിവസത്തെ സമാപന സമ്മേളനം ഒളരിക്കര സെന്ററിൽ കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു.