sithi-sahibമാതൃകാ അദ്ധ്യാപിക അവാർഡ് നേടിയ പി.എ. ഫസീലത്ത് ടീച്ചറെ കെ.പി. ധനപാലൻ ആദരിക്കുന്നു.

കൊടുങ്ങല്ലൂർ: കെ.എം. സീതി സാഹിബ് സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ത്യാഗോജ്ജലമായി പ്രവർത്തിച്ചിട്ടുള്ള നേതാവാണെന്നും സീതി സാഹിബിനെ സ്വാതന്ത്ര്യ സമര സേനാനിയായി പ്രഖ്യാപിക്കണമെന്നും മുൻ എം.പി കെ.പി. ധനപാലൻ. നിയമസഭാ സ്പീക്കറായിരുന്ന സീതി സാഹിബിന്റെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾ നിയമസഭാ മ്യൂസിയത്തിൽ പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എം. സീതി സാഹിബ് സാംസ്‌കാരിക ചർച്ചാ വേദിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി എയ്ഡഡ് മേഖലയിൽ മാതൃകാ അദ്ധ്യാപിക അവാർഡ് നേടിയ പി.എ. ഫസീലത്ത് ടീച്ചറെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം സീതി സാഹിബ് സാംസ്‌കാരിക ചർച്ചാ വേദി പ്രസിഡന്റ് പി.എ. സീതി മാസ്റ്റർ അദ്ധ്യക്ഷനായി. ജന. സെക്രട്ടറി ഷംസുദ്ദീൻ വാത്യേടത്ത്, അഡ്വ. അബ്ദുൾ ഖാദർ കണ്ണേഴുത്ത്, എം. ഗീത ടീച്ചർ, എ.എം. അബ്ദുൾ ജബ്ബാർ, ടി.എ. നൗഷാദ്, ഇ.എസ്. സിറാജ് തുടങ്ങിയവർ സംസാരിച്ചു.