തൃശൂർ : നവോത്ഥാന മുന്നേറ്റത്തിലൂടെ കേരളത്തിലുണ്ടായ സാംസ്‌കാരിക അവബോധത്തെ പുത്തൻ കമ്പോള സംസ്‌കാരം തകർക്കുകയാണെന്ന് മന്ത്രി പ്രൊഫ.ആർ.ബിന്ദു പറഞ്ഞു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഒരുക്കിയ ജനചേതന യാത്രയുടെ സമാപന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാംസ്‌കാരിക പ്രവർത്തകർ ഇക്കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും അവർ പറഞ്ഞു.
ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരന്മാരായ സി.രാധാകൃഷ്ണൻ, കെ.ഇ.എൻ കുഞ്ഞഹമ്മദ് തുടങ്ങിയവർ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ:കെ.വി.കുഞ്ഞികൃഷ്ണൻ, വി.കെ.മധു, ഡോ: എൻ.ആർ.ഗ്രാമപ്രകാശ്, മനയത്ത് ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, പി.വി.കെ.പനയാൽ, ഡോ:പി.കെ.ഗോപൻ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, വി.കെ.ഹാരിഹാബി, വി.മുരളി തുടങ്ങിയവർ സംസാരിച്ചു. സാഹിത്യ അക്കാഡമി പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര അക്ഷര നഗരിയിൽ സമാപിച്ചു.