 
വടക്കാഞ്ചേരി: പാർളിക്കാട് തച്ചനാത്തുകാവ് ദേവി സന്നിധിയിലെ സത്രവേദിയായ നൈമിഷാരണ്യത്തിൽ ഭാഗവത കഥകൾ കേൾക്കാനെത്തുന്ന വരുടെ തിരക്കേറി. വേദസാരമുയർത്തുന്ന ഉണർത്ത് പാട്ട് എന്ന വിഷയത്തിൽ വീരരാഘവർ ജി, ഭാഗവത ധർമ്മം പ്രകാശിപ്പിച്ച നവയോഗീത്ത്വ കഥനം എന്ന വിഷയത്തിൽ കാനപ്രം ഈശ്വരൻ നമ്പൂതിരി, ജഗന്മിഥ്യാത്വം വെളിവാക്കുന്ന ഹംസ വചനങ്ങൾ എന്ന വിഷയത്തിൽ സ്വാമി ധർമാനന്ദജി, മനുഷ്യനെ ഈശ്വരനിലേക്ക് നയിക്കുന്ന ജീവിത കഥ എന്ന വിഷയത്തിൽ സ്വാമി നന്ദാത്മജാ നന്ദന, ഇൻസ്‌പൈറിംഗ് തോട്ട്‌സ് ഫ്രം ഭാഗവതം എന്ന വിഷയത്തിൽ സ്വാമിനി മാഗുരുപ്രിയ എന്നിവർ പ്രഭാഷണം നടത്തി. സ്വാമി ഭൂമാനന്ദ തീർത്ഥയുടെ പ്രത്യേക അറിയിപ്പുകളും നടന്നു.