 
ജി.വി.എച്ച്.എസ് ദേശമംഗലം എസ്.പി.സി യൂണിറ്റ് നിർമ്മിച്ച കമ്യൂണിറ്റി പാർക്ക് പിന്നാക്ക വികസന വകുപ്പ് ചെയർമാൻ യു.ആർ. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.
ചെറുതുരുത്തി: സുസ്ഥിര വികസനം, സുരക്ഷിത ജീവിതം എന്ന ആശയത്തെ മുൻനിറുത്തി ദേശമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എസ്.പി.സി യൂണിറ്റ് സംഘടിപ്പിക്കുന്ന ത്രിദിന ക്രിസ്മസ് വൊക്കേഷൻ ക്യാമ്പിന് തുക്കമായി. ചെറുതുരുത്തി എസ്.ഐ: പി.ജെ. രാജേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എസ്. ദിലീപ് അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. പുഷ്പജ, എസ്.എം.സി ചെയർമാൻ എം. അനീഷ്, ഹെഡ്മിസ്ട്രസ് സി.ജെ. ഷീല, സി.പി.ഒ: ബി.എം. സയീദ്, എൻ. നുസൈബൻ, എൻ. വിജയൻ എന്നിവർ സംസാരിച്ചു. പരേഡ്, റോഡ് വാക്ക്, കാമ്പസ് ക്ലീനിംഗ്, മാർഷ്വൽ ആർട്‌സ് തുടങ്ങി കേഡറ്റുകളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിടുന്ന ആറു സെക്ഷനുകൾ മൂന്ന് ദിനങ്ങളിൽ കൈകാര്യം ചെയ്യും. ക്യാമ്പിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ കമ്മ്യൂണിറ്റി പാർക്ക് നിർമ്മിക്കും. ക്യാമ്പ് വെള്ളിയാഴ്ച്ച സമാപിക്കും.