 
തൃശൂർ: സാമൂഹിക സാംസ്‌കാരിക വ്യാപാര രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന പാവറട്ടി തൈക്കാട്ടിൽ ഇഗ്‌നേഷ്യസിന്റെ ജന്മശതാബ്ദി സ്മാരകമായി ഏർപ്പെടുത്തിയ ഇഗ്‌നേഷ്യസ് സ്മാരക ടോംയാസ് പുരസ്‌കാരം പ്രശസ്ത സാമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിന് ഇന്ന് കലാമണ്ഡലം ഗോപി സമർപ്പിക്കും. 50,000 രൂപയും ശിൽപ്പവും അടങ്ങിയതാണ് പുരസ്‌കാരം. വൈകിട്ട് ആറിന് പേരാമംഗലം ടോംയാസ് ഗാർഡനിലെ ഇലഞ്ഞിത്തറയിലാണ് ചടങ്ങ്.