aaaaa
മണലൂർ പഞ്ചായത്ത് ഭരണ സമിതി രണ്ടാം വാർഷികവും ഡിജിറ്റൽ പഞ്ചായത്ത് പ്രഖ്യാപനവും ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കുന്നു.

കാഞ്ഞാണി: മണലൂർ പഞ്ചായത്ത് ഭരണസമിതി രണ്ടാം വാർഷികവും ഡിജിറ്റൽ പഞ്ചായത്ത് പ്രഖ്യാപനവും നവീകരിച്ച ജൈവ പ്ലാന്റിന്റെ പ്രവർത്തനവും ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. മാതൃകാ സി.ഡി.എസായി തിരഞ്ഞെടുത്ത മണലൂർ പഞ്ചായത്തിലെ സി.ഡി.എസ് അംഗങ്ങളെയും ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 100 പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികളെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പുഷ്പ വിശ്വംഭരൻ, വി.എൻ. സുർജിത്ത്, ഷോയ് നാരായണൻ, ടോണി അത്താണിക്കൽ, കവിത രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.