പുതുക്കാട് : കേരള വ്യാപാരി വ്യവസായി എകോപന സമിതി പുതുക്കാട് യൂണിറ്റിന്റെ കുടുംബ സംഗമവും ജില്ലാ നേതാക്കളെ അനുമോദിക്കലും അവാർഡ് വിതരണവും നാളെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2.30 മുതൽ പുതുക്കാട് സി.ജി. ഓഡിറ്റോറിയത്തിൽ കുടുംബാംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങളോടെ പരിപാടികൾ ആരംഭിക്കും. സമിതി ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾഹമീദ് ഉദ്ഘാടനം ചെയ്യും. കെ.കെ. രാമചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജോജോ കുട്ടിക്കാടൻ അദ്ധ്യക്ഷനാവും. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അവാർഡുകൾ വിതരണം ചെയ്യും. സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിക്കും. ഫാ. ജോൺസൺ ചാലിശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തും. പുതുക്കാട് എസ്.എച്ച്.ഒ: യു.എച്ച്. സുനിൽദാസ് വിശിഷ്ടാതിഥിയാവും. സമിതി ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ ചാരിറ്റി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ജോജോ കുറ്റിക്കാടൻ, ജനറൽ സെക്രട്ടറി എം.ഡി. വിൻസെന്റ്, പ്രോഗ്രാം കൺവീനർ ലാജു കണ്ണത്ത്, കോ-ഓർഡിനേറ്റർ രാജു പള്ളത്ത് എന്നിവർ പങ്കെടുത്തു.