
ചാലക്കുടി: ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പറളി സ്വദേശി മടമ്പത്ത് പൃഥ്വിരാജാണ് (48) അറസ്റ്റിലായത്. മനുഷ്യക്കടത്തുൾപ്പെടെ ഇയാളുടെ പേരിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
മേലൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ഇസ്രായേലിലേക്ക് വിസ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് അഞ്ചര ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. ജോർദ്ദാൻ, ഈജിപ്റ്റ് എന്നിവിടങ്ങളിലെത്തിച്ച ശേഷം യുവതിയെ വീണ്ടും ഡൽഹിയിലേക്ക് കൊണ്ടുവന്നുവെന്നാണ് യുവതി പറയുന്നു. ഇവിടെ വച്ച് പൃഥ്വിരാജ് മുങ്ങുകയായിരുന്നു. സമാനസ്വഭാവമുള്ള മറ്റൊരു കേസിൽപ്പെട്ട് ആലുവ സബ് ജയിലിൽ കഴിയുന്ന ഇയാളെ കോടതി നിർദ്ദേശ പ്രകാരം കൊരട്ടി എസ്.എച്ച്.ഒ ബി.കെ.അരുണിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.