തൃശൂർ: പീച്ചിയിലെ ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ചെളി, പ്ലാസ്റ്റിക് നൂൽ, ഓയിൽ തുടങ്ങിയവ കലർന്നതിനെ തുടർന്ന് ശുചീകരിച്ച് ജലവിതരണം പൂർവസ്ഥിതിയിലാക്കി. വലതുകര കനാലിന്റെ വാൽവിൽ നിന്നും മൂന്ന് മീറ്റർ താഴെ സ്ഥാപിച്ചിരിക്കുന്ന സ്ലൂയിസ് വാൽവിൽ നിന്ന് വെള്ളമെടുത്ത് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ചാണ് പാണഞ്ചേരി പഞ്ചായത്തിൽ ജലവിതരണം നടത്തുന്നത്. വലതുകര കനാൽ തുറന്നപ്പോൾ വെള്ളത്തിൽ ഇരുമ്പിന്റെ അംശം വളരെ കൂടിയതിനെ തുടർന്നാണ് വെള്ളത്തിൽ മാലിന്യം നിറഞ്ഞത്.