 
തൃശൂർ: പുതുവർഷസമ്മാനമായി 136 പുതിയ അദ്ധ്യാപക നിയമനവുമായി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പ്. 44 എൽ.പി സ്‌കൂൾ അദ്ധ്യാപകരെയും 92 യു.പി സ്‌കൂൾ അദ്ധ്യാപകരെയുമാണ് നിയമിക്കുന്നത്. എൽ.പി സ്‌കൂൾ അദ്ധ്യാപകരുടെ നിയമന ഉത്തരവുകൾ ഉദ്യോഗാർത്ഥികൾക്ക് അയച്ചു കഴിഞ്ഞു. അടുത്ത പ്രവൃത്തി ദിവസം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ എത്തി സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയാൽ ഇവർക്ക് ജോലിയിൽ പ്രവേശിക്കാം.
92 യു.പി അദ്ധ്യാപകർക്കുള്ള നിയമന ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. നേരത്തെ, ഓണസമ്മാനമായി 215 എൽ.പി സ്‌കൂൾ അദ്ധ്യാപകർക്ക് നിയമനം നൽകിയിരുന്നു. ഇപ്പോൾ നടക്കുന്നത് ഉൾപ്പടെ ഉൾപ്പെടെ 351 അദ്ധ്യാപകർക്കാണ് ഈ അദ്ധ്യയനവർഷം നിയമനം നൽകുന്നത്. ജില്ലയുടെ ചരിത്രത്തിൽ ഇതാദ്യമാണ്. 2019ന് ശേഷം വിദ്യാലയങ്ങളിൽ തസ്തികാനിർണയം നടന്നിരുന്നില്ല.
ഈ വർഷം തസ്തികാനിർണയം നടക്കുകയാണ്. ഈ വർഷം ഉണ്ടായ അധികതസ്തികൾ കണക്കാക്കുന്നതിലേക്കായി ഉന്നതതല പരിശോധന ജില്ലയിൽ പൂർത്തിയായി
- ടി.വി. മദനമോഹനൻ , വിദ്യാഭ്യാസ ഉപഡയറക്ടർ