ഗുരുവായൂർ: മാദ്ധ്യമങ്ങൾ നാടിന്റെ വികസനത്തിന് ഗതിവേഗം പകരണമെന്ന് നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്. വിമർശനങ്ങൾക്കൊപ്പം നാടിന്റെ മുന്നേറ്റത്തിന്റെ കാവലാളുകളാവാനും മാദ്ധ്യമ പ്രവർത്തകർക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂർ പ്രസ് ഫോറം വാർഷിക ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർമാൻ. വീട്ടിക്കിഴി ഗോപാലകൃഷ്ണൻ പുരസ്‌കാരം നേടിയ പി.കെ. രാജേഷ് ബാബുവിനെ ചടങ്ങിൽ അനുമോദിച്ചു. ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളും നടന്നു. പി.കെ. രാജേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ. വിജയൻ മേനോൻ, ശിവജി നാരായണൻ, ലിജിത് തരകൻ, ജോഫി ചൊവ്വന്നൂർ, ടി.ബി. ജയപ്രകാശ്, ടി.ജി. ഷൈജു, ടി.ടി. മുനേഷ്, മനീഷ് ഡേവിഡ്, കെ.വി. സുബൈർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ. രാജേഷ് ബാബു (പ്രസിഡന്റ്), ജോഫി ചൊവ്വന്നൂർ (വൈസ് പ്രസിഡന്റ്), ലിജിത് തരകൻ (സെക്രട്ടറി), കെ. വിജയൻ മേനോൻ (ജോയിന്റ് സെക്രട്ടറി), ശിവജി നാരായണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.