പാവറട്ടി: തൃശൂർ ജില്ലാ പഞ്ചായത്ത് മുല്ലശ്ശേരി ഡിവിഷനിൽ വികസന പ്രവർത്തനത്തിനായി 2 കോടി 14 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് മുല്ലശ്ശേരി ഡിവിഷൻ അംഗം ബെന്നി ആന്റണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എളവള്ളി പഞ്ചായത്ത് 10-ാം വാർഡിൽ കർണ്ണംകോട്ട് ശങ്കുണ്ണി സ്മാരക റോഡ് 10 ലക്ഷം, 5-ാം വാർഡ് മുതിരപറമ്പൻ റോഡ് 10 ലക്ഷം, മാർക്കറ്റ് നിർമ്മാണം 15 ലക്ഷം, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വാട്ടർ ഫിൽട്ടർ കൂളർ ഫർണീച്ചർ 12 ലക്ഷം ഉൾപ്പെടെ 47 ലക്ഷം രൂപ, മുല്ലശ്ശേരി പഞ്ചായത്ത് വാർഡ് 6 ൽ അംഗൻവാടി കെട്ടിടം 14 ലക്ഷം, 4-ാം വാർഡ് കൂത്താട്ട് ചാൽ ലിഫ്റ്റ് ഇറിഗേഷൻ 10 ലക്ഷം, മാനിന പറപ്പാടം റോഡ് 15 ലക്ഷം, 13-ാം വാർഡ് വിദ്യാർത്ഥി റോഡ് 15 ലക്ഷം, വാർഡ് 8 പൊറ്റെക്കാട്ട് റോഡ് 15 ലക്ഷം, വനിത ജീംനേഷ്യം 5 ലക്ഷം, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വാട്ടർ ഫിൽട്ടർ, കൂളർ, ഫർണ്ണീച്ചർ 13 ലക്ഷം ഉൾപ്പെടെ 82 ലക്ഷം രൂപ, വെങ്കിടങ്ങ് പഞ്ചായത്ത് 14-ാം വാർഡ് പയ്യൂർമാട് കുടിവെള്ള പദ്ധതി 31 ലക്ഷം, വാർഡ് രണ്ട് അംബേദ്കർ റോഡ് 10 ലക്ഷം, 13-ാം വാർഡ് മണ്ണന്തറ- അമ്പലനട റോഡ് 41 ലക്ഷം, 17-ാം വാർഡ് തീരദേശ റോഡ് 25 ലക്ഷം, വനിതാ ജിംനേഷ്യം 5 ലക്ഷം ഉൾപ്പെടെ 112 ലക്ഷം രൂപയ്ക്കുമാണ് അംഗീകാരം ലഭിച്ചത്.