mla-kk-ramachandaran
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ തൊഴിലാളിയെ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ആശുപത്രിയിൽ സന്ദർശിക്കുന്നു.

പുതുക്കാട്: പാലപ്പിള്ളി പിള്ളത്തോട് പാലത്തിന് സമീപം കൊച്ചിൻ മലബാർ കമ്പനിയുടെ റബ്ബർ തോട്ടത്തിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ രജനിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ സന്ദർശിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ അഷറഫ് ചാലിയതൊടി, റോസ്ലി തോമസ്, വാർഡ് അംഗങ്ങളായ എം.ബി. ജലാൽ, പുഷ്പകരൻ ഒറ്റാലി എന്നിവരും എം.എൽ.എയ്‌ക്കൊപ്പമുണ്ടായിരുന്നു. വന്യജീവി ആക്രമണം തടയുന്നതിനും പരിക്കേറ്റ രജിനിക്ക് അടിയന്തര ചികിത്സാ സഹായം നൽകണമെന്നും ആവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രിക്കും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും എം.എൽ.എ കത്ത് നൽകി.