jilla-samelanam-
പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂരിൽ നടന്ന പ്രകടനം.

കൊടുങ്ങല്ലൂർ: 2021 ജനുവരി മുതൽ കുടിശ്ശികയായ 11 ശതമാനം ക്ഷാമബത്ത കുടിശ്ശികയും പെൻഷൻ പരിഷ്‌കരണ കുടിശ്ശികയും വിതരണം ചെയ്യാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകരുതെന്നും ഓപ്ഷനും ഒ.പി ചികിത്സയും ഉൾപ്പെടുത്തി മെഡിസെപ് പദ്ധതി കുറ്റമറ്റതാക്കണമെന്നും പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂർ അദ്ധ്യക്ഷനായി. ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ, ജനറൽ കൺവീനർ പി.എ. മുഹമ്മദ് സഗീർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ടി.എം. കുഞ്ഞുമൊയ്തീൻ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ ആർ. രാജൻ കുരുക്കൾ മുഖ്യപ്രഭാഷണം നടത്തി. കെ.വി. മുരളി, ഗീവർഗീസ്, ടി.എ. രാധാകൃഷ്ണൻ, കൊച്ചുത്രേസ്യ ജെ. മുരിങ്ങാതേരി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.ടി. ആന്റോ സ്വാഗതവും ട്രഷറർ വി.എ. വർഗീസ് നന്ദിയും പറഞ്ഞു. സംഘടനാ ചർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ പ്രൊഫ. കെ.എ. സിറാജ് ആദ്ധ്യക്ഷനായി. അഡ്വ. വി.എം. മൊഹിയുദ്ദീൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.കെ. അലിമുഹമ്മദ്, ജയിംസ് പോൾ, വി.എം. ഷയിൻ, വി.കെ. സെയ്തു, സി.പി. തമ്പി എന്നിവർ സംസാരിച്ചു.