തൃശൂർ : ഡ്രീം പ്രൊജക്ടും തൃശൂർ ഈസ്റ്റ് പൊലീസും കേരള ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റിയും ചേർന്ന് ലഹരിക്കെതിരെ പൊതുജന ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച ക്യാമ്പിൽ ചിത്രകലാ പരിഷത്തിലെ 12 കലാകാരന്മാർ ലഹരിക്കെതിരെ കാൻവാസിൽ സമൂഹ ചിത്രരചന നടത്തി. മിഷൻ ക്വാർട്ടേഴ്‌സ് സെന്റ് ജോസഫ് സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ ലഹരിക്കെതിരെ ഫ്‌ളാഷ്‌മോബും തെരുവ് നാടകവും അവതരിപ്പിച്ചു. ഡ്രീം പ്രൊജക്ട് ജില്ലാ ഡയറക്ടർ ഫാ.മാത്യു കപ്ലിങ്ങാട്ടിൽ, കേരള ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.ജെയിംസ് ചിറ്റിലപ്പിള്ളി, സെക്രട്ടറി കെ.എസ്.ഹരിദാസ് എന്നിവർ സംസാരിച്ചു.