പെരിങ്ങോട്ടുകര: എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിൽ ലഹരി വിരുദ്ധ കാൻവാസൊരുക്കി അച്ഛനും മക്കളും. പെരിങ്ങോട്ടുകര
ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പുത്തൻപീടിക സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിലാണ് ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കാൻവാസ് തയ്യാറാക്കിയത്.
സിനിമ അസോസിയേറ്റ് ആർട് ഡയറക്ടറായ സുനിൽ വപ്പുഴയും അദ്ദേഹത്തിന്റെ മക്കളായ ലക്ഷ്മി പ്രിയയും യാദവും ചേർന്നാണ് കാൻവാസിൻ വേറിട്ട ആശയങ്ങളൊരുക്കിയത്. പത്തൊമ്പതാം നൂറ്റാണ്ട്, തല്ലുമാല, ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകളുടെ അസോസിയേറ്റ് ആർട്ട് ഡയറക്ടറാണ് സുനിൽ വപ്പുഴ. സെന്റ് ആന്റണീസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയും എൻ.എസ്.എസ് വോളണ്ടിയറുമാണ് ലക്ഷ്മിപ്രിയ. മകൻ യാദവ് അതേ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.