training-programme

ചിറയിൻകീഴ്: മംഗലപുരം ഗ്രാമപഞ്ചായത്തിൽ വാർഡ് തല ജാഗ്രതാ സമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ് അദ്ധ്യക്ഷത വഹിച്ചു. ലീഗൽ കം പ്രൊബേഷൻ ഓഫീസർ ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അഡ്വ.അനീഷ പരിശീലന ക്ലാസിന് നേതൃത്വം നൽകി. മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരൻ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ലൈല,പഞ്ചായത്ത് അംഗങ്ങളായ ഷീല,ബിനി,ജുമൈലാബീവി,തോന്നയ്ക്കൽ രവി,ബിന്ദു ബാബു,ശ്രീലത,ജയ.എസ്,അജയരാജ്,ഖുറൈഷാ ബീവി,കവിത.എസ്,ശ്രീചന്ദ്,കെ.കരുണാകരൻ,മീന അനിൽ,അരുൺകുമാർ,അജികുമാർ,പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് ശ്രീകുമാർ,സെക്രട്ടറി വി.ജ്യോതിസ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷംനാഖാൻ,കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ മോനിഷ,ജനമൈത്രി പൊലീസ് ഓഫീസർ ശ്രീജിത്ത്,എക്സൈസ് ഓഫീസർ സുധീഷ് കൃഷ്ണ,മെഡിക്കൽ കോളേജ് ന്യൂറോ സർജൻ ഡോ.ഹർമത് തുടങ്ങിയവർ പങ്കെടുത്തു.