
വിഴിഞ്ഞം: ആഴിമല ശിവക്ഷേത്രത്തിലെ മഹോത്സവവും ആറാട്ടും ജനുവരി 18 മുതൽ 26 വരെ നടക്കും.
18ന് രാവിലെ 10.30ന് തൃക്കൊടിയേറ്റ് വൈകിട്ട് 4ന് കാവ്യാർച്ചന. 7ന് നടക്കുന്ന ഉദ്‌ഘാടന സമ്മേളനം ക്ഷേത്രപ്രസിഡന്റ് വി. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ മന്ത്രി എം. ബി. രാജേഷ് നിർവഹിക്കും. ക്ഷേത്ര ജനറൽ സെക്രട്ടറി എസ്. വിജേഷ്, എം. വിൻസെന്റ് എം. എൽ.എ, മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, സോമതീരം ആയുർവേദിക് എം.ഡി ബേബി മാത്യു സോമതീരം, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട തുടങ്ങിയവർ സംസാരിക്കും.യോഗത്തിൽ രോഗികൾക്കുള്ള ധനസഹായം വിതരണം ചെയ്യും.
രാത്രി 9ന് പന്തളം ബാലന്റെ ഗാനമേള.18 മുതൽ 24 വരെ രാവിലെ 5 മുതൽ വിശേഷാൽ പൂജകൾ, രാവിലെ 6ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകിട്ട് 6ന് പുഷ്പാഭിഷേകം, രാത്രി 8ന് അത്താഴപൂജ.19 ന് ഉച്ചയ്ക്ക് 12.15 ന് ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട്4.30ന് പ്രദോഷപൂജ, 5.30ന് പ്രസാദഊട്ട്, 6ന് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം കടന്നപള്ളി രാമചന്ദ്രൻ എം.എൽ.എ , 7.10 ന് ഭക്‌തിഗാനസുധ, 8.30ന് ക്ലാസിക്കൽ ഡാൻസ്, 20ന് വൈകിട്ട് 6ന് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം കെ. മുരളീധരൻ എം.പി, 7.40ന് മ്യൂസിക്കൽ ഡാൻസ്, മെഗാഷോ ദൃശ്യോത്സവം 2k23, 21ന് രാവിലെ 9ന് സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ്, വൈകിട്ട് 4ന് ഭജൻസ്, 6ന് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിക്കും, 7.10ന് കാവ്യസന്ധ്യ, മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖിയുടെ അദ്ധ്യക്ഷതയിൽ കവി വി. മധുസൂദനൻ നായർ ഉദ്‌ഘാടനം ചെയ്യും. ഏഴാച്ചേരി രാമചന്ദ്രൻ, ജോർജ് ഓണക്കൂർ,കേരള സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.എ. ജി. ഒലീന,ഗിരീഷ് പുലിയൂർ,ഡോ.ബിജു ബാലകൃഷ്ണൻ, കെ. ജി. സൂരജ്, വിനോദ് വെള്ളായണി തുടങ്ങിയവർ സംസാരിക്കും. 22ന് രാവിലെ 9ന് സൗജന്യ മെഡിക്കൽ ക്യാമ്പ്, വൈകിട്ട് 4ന് സംഗീതസദസ്, രാത്രി 7.15 ന് സാംസ്‌കാരിക സമ്മേളനം ക്ഷേത്ര പ്രസിഡന്റ് വി. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ. അനിൽ ഉദ്‌ഘാടനം ചെയ്യും, ക്ഷേത്ര ജനറൽ സെക്രട്ടറി എസ്. വിജേഷ്, വി. ജോയ് എം.എൽ.എ, ബി.ജെ.പി സംസഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, ചലചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, പുരുഷോത്തമൻ റാണിശ്യാം, അതിയന്നൂർ ബ്ലോക്ക് പ്രസിഡന്റ് എം. വി. മൻമോഹൻ, മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജി, കോട്ടുകാൽ ഗ്രാമപഞ്ചായത് അംഗം ജി. എസ്. ദീപു,ക്ഷേത്ര സെക്രട്ടറി ഷിബുകുമാർ തുടങ്ങിയവർ സംസാരിക്കും, രാത്രി വിദ്യാഭ്യാസ ധനസഹായവിതരണം നടക്കും. രാത്രി 9.30ന് ഡാൻസ്, 23ന് വൈകിട്ട് 6ന് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും, രാത്രി 7.15 ന് കളരിപ്പയറ്റ്, 8ന്കലാസന്ധ്യ, 24ന് വൈകിട്ട് 5ന് നാരങ്ങാവിളക്ക്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. പ്രീജ ഭദ്രദീപം കൊളുത്തും. 6ന് ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. രാത്രി 7.15ന് നൃത്തനാടകം ഭാരതപുത്രൻ, 25ന് രാവിലെ 9.15ന് പൊങ്കാല, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊങ്കാലയ്ക്ക് ഭദ്രദീപം തെളിക്കും.11.20ന് പൊങ്കാല നിവേദ്യം, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 5ന്പറയ്ക്കെഴുന്നള്ളിപ്പ്. താലപ്പൊലി, ഘോഷയാത്ര, രാത്രി 11ന് പള്ളിവേട്ട, 26ന് രാവിലെ 8.30ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, 9.30ന് ആറാട്ട്.