
തിരുവനന്തപുരം: റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം ഫീനിക്സിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്റർസ്കൂൾ ക്വിസ് മത്സരത്തിൽ ഹോളി ഏഞ്ചൽസ് നന്തൻകോട് ഒന്നാംസ്ഥാനം നേടി. ലിറ്റിൽ ഫ്ലവർ സ്കൂളിന് രണ്ടാം സ്ഥാനവും, നിയോ ഡെയിൽ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പാങ്ങോട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടന്ന ഫൈനൽ മത്സരം സ്വാമി ഗുരുരത്നം ജ്ഞാനതപ്സി ഉദ്ഘടനം ചെയ്തു. ഷാജി സുഗുണൻ ഐ.പി.എസ് സമ്മാനദാനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വ.സുമേഷ് കുമാർ, അസിസ്റ്റന്റ് ഗവർണർ മേജർ ജനറൽ എം.കെ.വി.പണിക്കർ, ക്ലബ് അഡ്വൈസർ ലാൽജി സഹദേവൻ, ക്ലബ് സെക്രട്ടറി സുഭാഷ്, ക്ലബ് ട്രെയ്നർ സജീവ്, സിജു, രാജീവ്, രഞ്ജിത്, അഡ്വ. സ്മിത സുമേഷ്, ആശ, സ്മിത സജീവ്,സതിദേവി എന്നിവർ പങ്കെടുത്തു.