
തിരുവനന്തപുരം: ആദിവാസി ഗോത്രസമൂഹത്തെ ആദരിക്കുന്നതിനായി വനവാസി വികാസകേന്ദ്രം നടത്തിയ വനവാസി ഗൗരവ് ദിവസ് ആചരണം മുൻ ഡി.ജി.പിയും മുൻ മുഖ്യവിവരാവകാശ കമ്മിഷണറുമായ വിൻസൺ എം. പോൾ ഉദ്ഘാടനം ചെയ്തു.സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ കാ.ഭാ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ജി.എസ്. മണി, ഗവ.സംസ്‌കൃത കോളേജ് അസി.പ്രൊഫസർ ഡോ. ലക്ഷ്മി വിജയൻ, യുണിസെഫ് കൺസൾട്ടന്റ് ഡോ.കെ.പി. നിതീഷ് കുമാർ, അമ്പൂരി അപ്പിചെറുക്കൻകാണി തുടങ്ങിയവർ സംസാരിച്ചു.സുദർശൻ സ്വാഗതവും കെ.ദേവകുമാർ നന്ദിയും പറഞ്ഞു.