
നെയ്യാറ്റിൻകര: നഗരസഭ സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. നഗരസഭ സ്റ്റേഡിയത്തിൽ അത്‌ലറ്റിക്സ് മത്സരങ്ങളോടുകൂടി ആരംഭിച്ച കേരളോത്സവത്തിൽ ക്രിക്കറ്റ് മത്സരവും, ശാസ്താന്തല ഗവൺമെന്റ് യു.പി സ്കൂൾ ഗ്രൗണ്ടിൽ വോളിബാൾ, ഡോ.ജി.ആർ പബ്ലിക് സ്കൂളിൽ ഫുട്ബാൾ,ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകരയിൽ കബഡി മത്സരവും നടന്നു. ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്ത് ഉയർന്ന പോയിന്റ് കരസ്ഥമാക്കിയ തൊഴുക്കൽ സ്റ്റാർ ചലഞ്ചേഴ്സ് ക്ലബിന് നഗരസഭയുടെ ഉപഹാരം ചെയർമാൻ പി.കെ.രാജ്മോഹനൻ വിതരണം ചെയ്തു. വിദ്യാഭ്യാസ കലാ-കായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത് അദ്ധ്യക്ഷത വഹിച്ചു.