kh

വർക്കല: വർക്കല ശിവഗിരി റെയിൽവേ വെൽഫയർ അസോസിയേഷന്റെ ലഹരി വിരുദ്ധ അംബാസിഡറായി സങ്കീർത്തിനെ തിരഞ്ഞെടുത്തു. സംസ്ഥാന സ്കൂൾ ഗെയിംസ് കരാട്ടെ മത്സരത്തിൽ സ്വർണ മെഡൽ ജേതാവും ഇടവ എം.ആർഎം.കെ. എം.എം. സെക്കൻഡറി ഹൈസ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സങ്കീർത്ത്‌. വർക്കലയിൽ ചേർന്ന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് സി. പ്രസന്നകുമാർ സങ്കീർത്തിന് ഉപഹാരം നൽകി ആദരിച്ചു. ഭാരവാഹികളായ ബ്രഹ്മാസ് മോഹനൻ, ലൈന കണ്ണൻ, അജേഷ്, സെൻസായി വിജയൻ, വർക്കല സുനിൽ തുടങ്ങിയവർ പങ്കെടുത്തു.