വർക്കല: വർക്കല ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2,3,4 തീയതികളിൽ നടക്കും. ഗ്രാമപഞ്ചായത്തുതല മത്സരങ്ങളിൽ വിജയികളായവരാണ് ബ്ലോക്ക് തല മത്സരങ്ങളിൽ പങ്കെടുക്കുന്നത്.കായിക മത്സരങ്ങൾ നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്.എസ്,ഞെക്കാട് ഗവൺമെന്റ് വി.എച്ച്.എസ്.എസ്,മണമ്പൂർ ജയ കേരളം ക്ലബ് കോർട്ട്,ഇടവ നൂറാ ഇൻഡോർ ബാഡ്മിന്റൺ സ്റ്റേഡിയം,താഴെവെട്ടൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ,പിരപ്പൻകോട് നീന്തൽ സമുച്ചയം,ബ്രദേഴ്സ് തോണിപ്പാറ ക്ലബ് എന്നിവിടങ്ങളിൽ വച്ചും കലാ മത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ചും നടത്തും. ഇന്ന് രാവിലെ 8ന് നെടുങ്ങണ്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനവും സമ്മാന വിതരണവും 4ന് വൈകിട്ട് 4.30ന് ഞെക്കാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒ.എസ് അംബിക എം.എൽ.എ നിർവഹിക്കും.