ചിറയിൻകീഴ്: നോർക്ക റൂട്ട്സ് നടപ്പാക്കുന്ന സാന്ത്വന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ചിറയിൻകീഴ് താലൂക്കിലെ പ്രവാസികൾക്കായി 17ന് അദാലത്ത് സംഘടിപ്പിക്കും.നോർക്ക റൂട്ട്സിന്റെ തൈക്കാടുളള ഓഫീസിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററിലാണ് അദാലത്ത്.പങ്കെടുക്കാൻ താൽപര്യമുളളവർ 14ന് മുൻപായി 8281004901, 8281004902 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്നവർ മാത്രമേ ഈ അദാലത്തിലേയ്ക്ക് അപേക്ഷ നൽകേണ്ടതുളളൂ. കൂടുതൽ വിവരങ്ങൾwww.norkaroots.org എന്ന വെബ്ബ്‌സൈറ്റിൽ ലഭിക്കും.