
കുറ്റിച്ചൽ:കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കള്ളിയൽ വാർഡിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്വകാര്യകോഴി മാലിന്യ സംസ്കരണ പ്ലാന്റിന് അനുമതി നൽകിയ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റിച്ചൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എസ്.ജലീൽമുഹമ്മദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ടി.സുനിൽകുമാർ അദ്ധ്യക്ഷത.അരുവിക്കര ബ്ലോക്ക് പ്രസിഡന്റ് സി.ആർ. ഉദയകുമാർ,യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ,ഗോവിന്ദൻകുട്ടി നായർ,പി.എസ്.വിജയൻ, കോട്ടൂർ ഗിരീശൻ,പരുത്തിപള്ളി അനിൽകുമാർ,വി.ജയകുമാർ,പരുത്തിപ്പള്ളി ശശിധരൻ,മുഹമ്മദ് വിജി,അനന്തു,ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീദേവി സുരേഷ്,വേലായുധൻ പിള്ള,രമണി തുടങ്ങിയവർ സംസാരിച്ചു.