തിരുവനന്തപുരം:കുടിശികയായ നാലുഗഡു ക്ഷാമബത്ത അനുവദിക്കുക,ലീവ് സറണ്ടർ പുനസ്ഥാപിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് മാർച്ച് നടത്തും.മ്യൂസിയം പബ്ലിക് ഓഫീസ് അങ്കണത്തിൽ നിന്ന് രാവിലെ 11 ന് ആരംഭിക്കുന്ന മാർച്ച് ക്ലിഫ് ഹൗസിന് മുന്നിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ഉദയസൂര്യൻ,ട്രഷറർ എ.എം.ജാഫർഖാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.