വിതുര:കോൺഗ്രസ് ആര്യനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ 5,6 തീയതികളിൽ മണ്ഡലത്തിൽ വാഹനപ്രചാരണജാഥ നടത്തും.5ന് രാവിലെ 8.30ന് വിതുര ആനപ്പാറയിൽ നിന്നാരംഭിക്കുന്ന ജാഥ ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്യും.കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടിപുഷ്പാംഗദൻ അദ്ധ്യക്ഷത വഹിക്കും.മുൻ വിവരാവകാശകമ്മിഷണർ വിതുര ശശി,യൂത്ത് കോൺഗ്രസ് സംസ്ഥാനവൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥൻ,കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷഫീർ,സി.എസ്.വിദ്യാസാഗർ,തോട്ടുമുക്ക്അൻസർ,എൻ.ജയമോഹൻ,എൽ.കെ.ലാൽറോഷിൻ,കൃഷ്ണൻകാണി എന്നിവർ പങ്കെടുക്കും.6ന് വൈകിട്ട് ആര്യനാട് ജംഗ്ഷനിൽ നടക്കുന്ന സമാപനസമ്മേളനം എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.